KeralaLatest NewsNews

ഈ ഓണം കുടയന്മാരോടൊപ്പം: നഗരപരിധിയില്‍ വാരിക്കോരി ബാറുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി. സുപ്രീം കോടതി വിധിയുടെ പശ്ചത്താലത്തിലാണ് നടപടി. ദേശീയ പാതകളുടേയും സംസ്ഥാന പാതകളുടേയും നഗരപരിധിയിലുള്ള മദ്യശാലകള്‍ തുറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ജൂലൈ 11 നാണ് സുപ്രീം കോടതി ഈ വിധി പ്രഖ്യാപിച്ചത്. പക്ഷേ ഈ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കാന്‍ നടപടിയെടുക്കണമെന്ന് എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button