ചാലക്കടി: ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2.64കോടി രൂപ തട്ടിയകേസില്‍ എന്‍ജിനീയറായ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം കുറുപ്പംപടി രായമംഗലം തോട്ടത്തിക്കുടിവീട്ടില്‍ അശ്വതി (26) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കോട്ടയം ജില്ലയിലെ വൈക്കം തെക്കേനട സുദര്‍ശന്‍വീട്ടില്‍ സന്തോഷ് എസ്. നായരാണ് യുവതിക്കെതിരെ പരാതി നല്‍കിയത്. അശ്വതി വിദേശത്ത് ട്രേഡിങ് കമ്പനി നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളും ക്രോക്കറി സാധനങ്ങളും ഇറക്കുമതിചെയ്ത് ഗള്‍ഫ് മേഖലയില്‍ വില്‍പ്പന നടത്തുന്ന കമ്പനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് തുക തട്ടിയെടുത്തതെന്നും പോലീസ് പറയുന്നു.
2016 സെപ്റ്റംബര്‍ മുതല്‍ പണമായും ചെക്കായും തുക കൈപ്പറ്റി. മാസങ്ങള്‍ പിന്നിടിട്ടും ലാഭവിഹിതം നല്‍കാതെ വന്നപ്പോള്‍ പരാതിക്കാരന്‍ തുക തിരികെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ദുബായിലെ ഓഫീസ് അടച്ച് നാട്ടിലേക്ക് കടന്ന യുവതി പണം തിരികെ നല്‍കാന്‍ അവധികള്‍ ചോദിച്ച് മുങ്ങി.
ചാലക്കുടി സി.ഐ. വി.എസ്. ഷാജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണസംഘത്തില്‍ എ.എസ്.ഐ.മാരായ കെ.ജെ. ജോണ്‍സണ്‍, ടി.സി. ജോഷി. വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷീബാ അശോകന്‍, അശ്വതി എന്നിവരാണുണ്ടായിരുന്നത്.
Post Your Comments