ദുബായ്: ദുബായ് മെട്രോ സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഉഗാണ്ട സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷന്റെ ഒന്നാം നിലയിലുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. എന്തോ വീഴുന്ന ശബ്ദം കേട്ട് ആളുകള്‍ നോക്കുമ്പോഴേക്കും ഇയാള്‍ രക്തത്തില്‍ കുളിച്ച് കിടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ പോലിസ് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശെയ്ഖ് സായിദ് റോഡിലെ നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനിലാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് മെട്രോ സ്റ്റേഷന്‍ അല്‍പസമയത്തേക്ക് അടച്ചു. ഇവിടെ നിന്നും തൊട്ടടുത്ത സ്റ്റേഷനുകളിലേക്ക് ബസ് സംവിധാനം ഒരുക്കിയിരുന്നു. ഒരു മണിക്കൂറിനകം ശേഷം മെട്രോ സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. യുവാവ് സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments