തിരുവനന്തപുരം: വിവാഹ രാത്രിയുടെ പിറ്റേന്ന് കാമുകനോടൊപ്പം പോകാനായി യുവതിയുടെ ആത്മഹത്യാ ശ്രമം. കഴിഞ്ഞ 20ന് ആതിര ഓഡിറ്റോറിയത്തിലായിരുന്നു അരുവിക്കര സ്വദേശിയായ വരന്റേയും പറണ്ടോട് സ്വദേശിനിയായ യുവതിയുടെയും വിവാഹം.കാമുകനൊപ്പം പോകുന്നതിന് വേണ്ടിയാണ് യുവതി ആത്മഹത്യാ നാടകം നടത്തിയത്.
വധുവിന്റെ വീട്ടിലായിരുന്നു വിവാഹരാത്രി. രാത്രിയിൽ വരനോട് യുവതി വിവരങ്ങൾ പറഞ്ഞു. പിറ്റേന്ന് ബന്ധുക്കളെത്തി വധുവിനേയും വരനേയും വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്നാല്‍ തനിക്ക് കാമുകനുണ്ടെന്നും അയാള്‍ക്കൊപ്പം മാത്രമേ താമസിക്കൂ എന്നും വധു പറഞ്ഞു. ഇതിനിടെ കയ്യിലെ ഞരമ്പ് മുറിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ ഭര്‍തൃവീട്ടുകാര്‍ ആശങ്കയിലായി. ഒടുവില്‍ മതാചാര പ്രകാരം യുവതിയെ മൊഴി ചൊല്ലുകയും വരന്റെ വീട്ടുകാർക്ക് യുവതിയുടെ വീട്ടുകാർ നഷ്ടപരിഹാരം നൽകുകയും ചെയ്‌തു. അതേസമയം യുവതിയുടെ വീട്ടുകാര്‍ കാമുകനെതിരെ പരാതി നൽകുകയുണ്ടായി. തുടർന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കാമുകനും കുടുംബവും സമ്മതം അറിയിച്ചു.
Post Your Comments