
കോഴിക്കോട്: ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. കടവ് റിസോര്‍ട്ടില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് ഇന്‍ഫാന്‍ പഠാന്‍ നിലപാട് വ്യക്തമാക്കിയത്. അന്തരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള മാനദണ്ഡം നിലവിലെ പ്രകടനവും ശാരീരിക ക്ഷമതയുമാണ്. കഴിഞ്ഞകാലത്ത് എന്ത് ചെയ്തുവെന്നുള്ളതിനു പ്രസ്‌ക്തിയില്ല. ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് തീര്‍ത്തും സുതാര്യമാണെന്നും പഠാന്‍ പറഞ്ഞു.
‘ശ്രീശാന്തായാലും ഞാനായാലും മത്സരങ്ങള്‍ക്ക് പൂര്‍ണമായും സജ്ജനാണെന്ന് ആദ്യം സ്വയവും പിന്നീട് സെലക്ടര്‍മാര്‍ക്കും ബോധ്യപ്പെടണം. ക്രിക്കറ്റില്‍ സ്വയമര്‍പ്പിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിച്ചാല്‍ തിരിച്ചുവരവ് സാധ്യമാണ്. എല്ലാവരെയും പോലെ ശ്രീശാന്തിനും അത് സാധിക്കുമെന്നാണ് വിശ്വാസം’-പഠാന്‍ അഭിപ്രായപ്പെട്ടു.
Post Your Comments