ജയ്പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്കെതിരെ സിബിഐ അന്വേഷണം. രാജസ്ഥാനിലെ ബിക്കാനിര്‍ ഭൂമി ഇടപാട് വിവാദമായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് രാജസ്ഥാന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതേ കേസിൽ നിരവധി പേർ അറസ്റ്റിലാണ്. വളരെ നാളായുള്ള ആരോപണമാണ് ഇതെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കട്ടാരിയ പറഞ്ഞു.
രാജസ്ഥാനിലെ ബിക്കാനിര്‍ ജില്ലയില്‍ 275 ഏക്കര്‍ ഭൂമി വാദ്രയുടെ നേതൃത്വത്തിലുള്ള കമ്പനി വാങ്ങുകയും പിന്നീടു അത് മറിച്ചുവില്‍ക്കുകയും ചെയ്തിരുന്നു. വ്യാജപേരുകളിലാണ് ഭൂമി ഇടപാടുകള്‍ എല്ലാം നടന്നിട്ടുള്ളതെന്നാണ് ആരോപണം. 2010 മുതലാണ് ഭൂമിയുടെ വില്‍പ്പനയും പുനര്വില്പനയും തുടങ്ങിയത്.
ഇടപാടുകളെ കുറിച്ച് തഹസില്‍ദാരുടെ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എഫ്ഐആര്‍ തയ്യാറാക്കി കേസ്സെടുത്തിരുന്നു.ഇതിൽ 18 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 4 എണ്ണവും വാദ്രയുടെ കമ്പനിയുടെ പേരിലാണ്.
Post Your Comments