
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല സുപ്രീംകോടതിയില്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി തള്ളി. അനധികൃത സ്വത്ത്സന്പാദനത്തിന്റെ പേരില്‍ തനിക്കെതിരായ നാലു വര്‍ഷ തടവുശിക്ഷാ വിധിക്കെതിരെയായിരുന്നു പുനര്‍പരിശോധനാ ഹര്‍ജ്ജി. ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസ് അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഓപ്പണ്‍ കോര്‍ട്ടിലേക്ക് കേസ് മാറ്റണമെന്ന ഹര്‍ജിയും സുപ്രീംകോടതി നിരാകരിച്ചു.
Post Your Comments