കൊച്ചി ; കോർപറേഷൻ ജീവനക്കാർ കെട്ടിടത്തിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ മരിച്ചു. കൊച്ചി പാടിവട്ടം സ്വദേശി രവീന്ദ്രനാഥൻപിള്ളയാണ് മരിച്ചത്. എല്ലാ നിയമങ്ങളും പാലിച്ചായിരുന്നു രവീന്ദ്രനാഥൻപിള്ള ബഹുനില കെട്ടിടം നിർമിച്ചത്. ഈ കെട്ടിടത്തിന് അനുമതി കിട്ടാനായി ആറു മാസത്തോളം ഇദ്ദേഹം ഫീസുകൾ കയറി നടന്നു.
നിർമാണം പൂർത്തിയായ ശേഷം കോർപറേഷനെയും ഫയർഫോഴ്സിനെയും അന്തിമ അനുമതിക്കായി സമീപിച്ചെങ്കിലും അനുമതി കിട്ടാതെ വന്നതോടെ മാനസികമായി തളർന്ന രവീന്ദ്രനാഥൻപിള്ളയെ പത്തുദിവസം മുന്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം കഴിഞ്ഞ ദിവസം ഇദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.കോർപറേഷനിലെ ചില ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നൽകാൻ തയാറാകാത്തതിനാലാണ് കെട്ടിട അനമതി നിഷേധിച്ചതെന്നും ആരോപണമുണ്ട്.
Post Your Comments