കണ്ണൂര്‍: അഞ്ചുജില്ലകളില്‍ നടന്ന മതംമാറ്റ കല്യാണത്തില്‍ സംശയമുണ്ടെന്ന് ഉത്തരമേഖലാ ഡി.ജി.പി.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ഏകദേശം 35 കല്യാണങ്ങളാണ് ഈ രീതിയിലുണ്ടായിട്ടുള്ളത്. ഇതില്‍ പ്രണയവിവാഹമെന്ന തരത്തില്‍ മാറ്റിനിര്‍ത്താവുന്നത് വെറും പത്തെണ്ണമാണ്.
ബാക്കി 25 കല്യാണത്തെക്കുറിച്ചും സംശയമുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ കല്യാണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി. ആവശ്യപ്പെട്ടു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരും സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി., ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവൈ.എസ്.പി.മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരുടെ ഐ.എസ്. ബന്ധം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍കൂടിയാണ് മതംമാറ്റ കല്യാണത്തെക്കുറിച്ച് പരിശോധിക്കുന്നത്. പരാതി ലഭിച്ചിരിക്കുന്ന കേസുകളില്‍ പ്രത്യേക അന്വേഷണം ഉണ്ടാവും.
ഗുരുതരസ്വഭാവം ബോധ്യപ്പെടുന്ന കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. കണ്ണൂര്‍ പരിയാരത്തെ സംഭവം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത് പ്രണയവിവാഹം മാത്രമായിരുന്നോയെന്നത് പോലീസ് ഉടന്‍ തന്നെ അന്വേഷിക്കും.
Post Your Comments