ന്യൂഡല്‍ഹി: നിയമനങ്ങളില്‍ താഴ്ന്ന തസ്തികളിലേക്ക് ഉയര്‍ന്ന യോഗ്യതയുള്ളവരെക്കൂടി പരിഗണിക്കണമെന്നു സുപ്രീംകോടതി. കേരളത്തിലെ 14 14 ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങളിലാണ് സുപ്രീം കോടതി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മാത്രമല്ല ജില്ലാ ബാങ്കുകളില്‍ ഒഴിവുവന്ന ബ്രാഞ്ച് മാനേജര്‍ തസ്തികളിലേക്കു വിളിച്ച അപേക്ഷകളില്‍ ബികോം ബിരുദമുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ നിരസിച്ച കേരള പിഎസ്സിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി.
വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള യോഗ്യത മാത്രമേ മാനദണ്ഡമായി എടുക്കാന്‍ കഴിയൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതേ വിഷയത്തില്‍ ഹൈക്കോടതിയുടെ നേരത്തേയുള്ള വിധികളും ഹര്‍ജിക്കാര്‍ക്ക് എതിരായിരുന്നു.ബികോം ബിരുദധാരികളെക്കൂടി യോഗ്യതയുള്ളവരായി കണക്കാക്കി ബ്രാഞ്ച് മാനേജര്‍ തസ്തികകളിലെ നിയമനം നടത്തണമെന്ന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
Post Your Comments