നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന കസ്തൂരിമഞ്ഞളിന് നിരവധി ഗുണങ്ങൾ ഉണ്ട്. രക്തശുദ്ധി വരുത്തുന്നതും ത്വക്ക് രോഗങ്ങള്‍, ശരീരത്തിലെ നിറഭേദങ്ങള്‍, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കാനുളള കഴിവാണ്. പുറംതൊലിക്കു മാര്‍ദ്ദവവും നിറവും വര്‍ധിപ്പിക്കാനും കൂടുതെ വിഷഹരവും വെളളപ്പാണ്ട് മാറ്റുവാനും കസ്‌തൂരി മഞ്ഞൾ പ്രയോജനകരമാണ്.
ശരീരത്തിലെമ്പാടും ദിവസവും കുളിക്കുന്നതിന് ഒരു മണിക്കൂറ് മുൻപ് കസ്തൂരിമഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി പുരട്ടി കുളിച്ചു കഴിഞ്ഞാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും.അഞ്ചാംപനി, ചിക്കന്‍പോക്സ് തുടങ്ങിയവ മൂലം ശരീരത്തിലുണ്ടാവുന്ന പാടുകൾ മാറ്റാന്‍ കസ്തൂരിമഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടി വെളളത്തിലരച്ചിടുന്നതു ഗുണപ്രദമാണ്. കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെളളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുകടിയിൽ നിന്ന് രക്ഷനേടാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments