ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കു പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാർക്ക് കുരുക്കുമായി ഓ പി എസ് ഇ പി എസ് പക്ഷം.കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ഇവരെ സസ്‌പെൻഡ് ചെയ്യാന്‍ ശുപാര്‍ശ. ഇത് സംബന്ധിച്ചു സ്പീക്കർക്ക് ചീഫ് വിപ്പ് കത്ത് നൽകി. അതേസമയം ചീഫ് വിപ്പിനു ഇതിനുള്ള അധികാരമില്ലെന്നു ദിനകരന്‍ വിഭാഗം പറഞ്ഞു.
എന്നാൽ എംഎല്‍എമാര്‍ ഗവര്‍ണറെ കാണുന്ന കാര്യം അറിയിച്ചിട്ടില്ലെന്ന് ചീഫ് വിപ്പ് പറഞ്ഞു. ദിനകരന്‍-ശശികല പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് 19 എംഎല്‍എമാരാണ് പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതോടെ തമിഴ്‌നാട് സർക്കാർ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇ പി എസ് ഓ പി എസ് ലയനത്തിന് ശേഷമാണ് ഈ നാടകീയ സംഭവങ്ങൾ ഉണ്ടായത്.
Post Your Comments