കൊളത്തൂര്‍: ജീവന്‍ തിരിച്ചു കിട്ടാന്‍ ഭര്‍ത്താവിന്റെ മൃതദേഹം വീടിനുള്ളില്‍ മൂന്ന് മാസത്തോളം സൂക്ഷിച്ച ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമേഹ ബാധിതനായ ഭര്‍ത്താവിനെ സമയത്ത് ചികിത്സ നല്‍കി രക്ഷിക്കാതെ മനപ്പൂര്‍വ്വം മരണത്തിന് അനുവദിച്ചതായി ഇവര്‍ക്കെതിരേ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കടുത്ത പ്രമേഹബാധിതനായ സെയ്ദിന് റാബിയ വിശ്വാസത്തിന്റെ പേരില്‍ മരുന്നു നല്‍കിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ കേസെടുത്തേക്കും. കഴിഞ്ഞമാസം ആദ്യമായിരുന്നു മൂന്ന് മാസത്തോളം സെയ്ദിന്റെ മൃതദേഹം സംസ്ക്കരിക്കാതെ ഭാര്യയും മക്കളും സൂക്ഷിച്ച വിവരം വന്‍ വിവാദമായിരുന്നു . ഇയാളെ കാണാതായതിനെ തുടര്‍ന്ന് സെയ്ദിന്റെ ഭാര്യാസഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ റാബിയയും മക്കളും സെയ്ദിന്റെ പുതപ്പിച്ച മൃതദേഹത്തിന് ചുറ്റുമിരുന്ന് മന്ത്രം ചൊല്ലുന്നത് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ വിവരം പോലീസില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് റാബിയയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ പരിശോധനാഫലവും ലഭിച്ച ശേഷമേ ഇവര്‍ക്കെതിരെ നടപടി ഉണ്ടാവൂ. ഭര്‍ത്താവിന് ആവശ്യമായ ചികിത്സ നല്‍കാന്‍ കഴിയാതിരുന്നത് തന്റെ വിശ്വാസം കൊണ്ടായിരുന്നെന്ന് റാബിയ മൊഴി നല്‍കി.
Post Your Comments