വിമാനയാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്ക് വേണ്ട എല്ലാവിധ സേവനങ്ങളും നല്‍കുന്നവരാണ് എയര്‍ഹോസ്റ്റസുമാര്‍. എന്നാല്‍ ഈ എയര്‍ഹോസ്റ്റസുമാര്‍ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും പല യാത്രക്കാരും നല്‍കാറില്ല. ചില യാത്രക്കാര്‍ വളരെ മോശമായ രീതിയില്‍ എയര്‍ഹോസ്റ്റസുമാരോട് പെരുമാറാറുമുണ്ട്. എന്നാല്‍ യാത്രക്കാരെ സന്തോഷിപ്പിയ്ക്കുക എന്നത് തങ്ങളുടെ കടമയായതിനാല്‍ എയര്‍ഹോസ്റ്റസുമാര്‍ പലപ്പോഴും മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്. എങ്കിലും ഇവര്‍ യാത്രക്കാരില്‍ നിന്ന് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ അല്ലെങ്കില്‍ കാര്യങ്ങളുണ്ട്. പലരും എയര്‍ഹോസ്റ്റസുമാര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാറില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ എയര്‍ഹോസ്റ്റസുമാരുടെ ജോലി തടസ്സപ്പെടുത്തുന്ന യാത്രക്കാരെ ഇവര്‍ ഇഷ്ടപ്പെടുന്നില്ല.
ജോലിയുടെ ഭാഗമായി ആകര്‍ഷണീയമായ രൂപത്തിലും വേഷത്തിലുമായിരിയ്ക്കും എയര്‍ ഹോസ്റ്റസുമാര്‍ എത്തുന്നത്. എന്നാല്‍ ചില യാത്രക്കാര്‍ ഇവരെ മോശമായ രീതിയില്‍ പെരുമാറുകയും നോക്കുകയും ചെയ്യാറുണ്ട്. തുറിച്ചു നോട്ടവും അനാവശ്യമായി വിളിക്കുന്നതും ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നില്ല. അനുവാദമില്ലാതെ ഫോട്ടോയും വിഡിയോയും എടുക്കുന്ന യാത്രക്കാര്‍ എയര്‍ഹോസ്റ്റസുമാര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്.
യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും എടുത്തു കൊടുക്കുക എന്നത് എയര്‍ഹോസ്റ്റസുമാരുടെ കടമയാണ്. എന്നാല്‍ ഇവരെ ഹോട്ടലിലെ വെയ്റ്റർമാര്‍ക്ക് തുല്യമായി കാണുന്ന യാത്രക്കാരെ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. അതുപോലെ തന്നെ എയര്‍ഹോസ്റ്റസുമാരെ വെറും വേലക്കാരായി കാണുന്ന യാത്രക്കാരെയും ഇവര്‍ ഇഷ്ടപ്പെടുന്നില്ല.
Post Your Comments