Latest NewsInternational

പ്രഫഷന്‍ മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു.

റിയാദ്: തൊഴിലാളികളുടെ പ്രഫഷന്‍ മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു. അനിശ്ചിത കാലത്തേക്കാണ്‌ പുതിയ തീരുമാനം. സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ ഇത്​ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പ്രചോദനം. എന്നാല്‍ സ്വദേശികള്‍ ലഭ്യമല്ലാത്ത മൂന്ന് തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.

സ്വദേശികള്‍ക്ക് സംവരണം ചെയ്​ത തൊഴിലുകളില്‍ നിന്ന് പ്രഫഷന്‍ മാറി വിദേശികള്‍ രാജ്യത്തെ വിവിധ തൊഴിലുകളില്‍ തുടരുന്നത് സ്വദേശിവത്കരണത്തിന് തടസ്സം സൃഷ്​ടിക്കുന്നു എന്നതാണ് പുതിയ നീക്കത്തിന് കാരണം.കാര്‍ഷിക ജോലിക്കാര്‍, മുക്കുവര്‍, ഇടയന്മാര്‍ എന്നീ തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് വിലക്കില്ലെന്ന്​ മന്ത്രാലയത്തെ ഉദ്ധരിച്ച്‌​ അല്‍മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button