Latest NewsKeralaNews

ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ ഉത്പനങ്ങള്‍ ലഭ്യമാക്കി കണ്‍സ്യൂമര്‍ഫെഡ്

തിരുവനന്തപുരം: ഓണക്കാലത്ത് സാധാരണകാര്‍ക്ക് ആശ്വാസമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്ത്. 3500ഓളം ന്യായവില ഓണച്ചന്തകളാണ് ഈ ഓണക്കാലത്ത് സഹകരണവകുപ്പ് തയാറായാക്കിയിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും. പൊതുവിപണിയില്‍ കിലോയ്ക്ക് 41 രൂപ വിലയുള്ള ജയ അരി 25 രൂപയ്ക്ക് വില്‍ക്കും. 44 രൂപയുള്ള പഞ്ചസാരയ്ക്ക് 22 രൂപയാണിവിടെ.
ഓണം -ബക്രീദ് വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പാളയം എല്‍.എം.എസ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ആഗസ്റ്റ് 24ന് ആരംഭിക്കുന്ന ഓണചന്തകള്‍ സെപ്തംബര്‍ മൂന്നുവരെ 10 ദിവസം കേരളത്തിന്റെ നഗര-ഗ്രാമപ്രദേശങ്ങളെ സജീവമാക്കും. പൊതുവിപണിയില്‍ 44 രൂപയുള്ള കുത്തരിക്ക് 24 രൂപയേ കണ്‍സ്യൂമര്‍ ഫെഡ് ഈടാക്കൂ. 202 രൂപയുള്ള വെളിച്ചെണ്ണയ്ക്ക് 90 രൂപയാണ് വില. ഉഴുന്ന്, വന്‍പയര്‍, കടല, മുളക്, മല്ലി തുടങ്ങി നിരവധി സാധനങ്ങള്‍ക്കും നല്ല വിലക്കുറവുണ്ടാകും. സബ്‌സിഡിയിതര സാധനങ്ങളും ഓണക്കാല ആവശ്യത്തിനായി എത്തിച്ചിട്ടുണ്ട്. ഈ ഇനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ 30 മുതല്‍ 40 ശതശതമാനം കുറവായിരിക്കും.

ഇനം വില്‍പ്പന വില പൊതുവിപണി വില

അരി ജയ 25.00 41.00
അരി കുറുവ 25.00 38.00
കുത്തരി 24.00 44.00
പച്ചരി 23.00 33.00
പഞ്ചസാര 22.00 44.00
വെളിച്ചെണ്ണ 90.00 202.00
ചെറുപയര്‍ 66.00 95.00
കടല 43.00 90.00
ഉഴുന്ന് 66.00 98.00
വന്‍പയര്‍ 45.00 85.00
തുവരപ്പരിപ്പ് 65.00 90.00
മുളക് 56.00 95.00
മല്ലി 74.00 90.00
സബ്‌സിഡിയില്ലാത്ത ഇനങ്ങള്‍
ഇനം വില്‍പ്പന വില പൊതുവിപണിവില
ബിരിയാണി അരി (കൈമ) 70.00 80
ബിരിയാണി അരി (കോല) 48.00 60
ചെറുപയര്‍ പരിപ്പ് 64.00 95.00
പീസ് പരിപ്പ് (ഇന്ത്യന്‍) 50.00 83.00
ഗ്രീന്‍പീസ് 35.00 48
ശര്‍ക്കര ഉണ്ട 53.00 65
ശര്‍ക്കര അച്ചുവെല്ലം 64.00 65.00
പിരിയന്‍ മുളക് 79.00 120.00
കടുക് 50 90
ഉലുവ 45 120
ജീരകം 225 240

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button