Latest NewsCinemaNews

ഈ ഗായികയ്ക്ക് വിവാഹ ദിവസം കിട്ടിയത് രണ്ട് അമൂല്യ സമ്മാനങ്ങള്‍

വിവാഹ നാളില്‍ വരനും വധുവിനും നിരവധി വിവാഹ സമ്മാനങ്ങള്‍ ലഭിയ്ക്കാറുണ്ട്. മെര്‍സല്‍ എന്ന സിനിമയിലെ ഗായിക ശരണ്യ ശ്രീനിവാസിനും വിവാഹ ദിനത്തില്‍ സമ്മാനങ്ങള്‍ ലഭിച്ചു. അക്കൂട്ടത്തില്‍ അമൂല്യമായതും എന്നും ഓര്‍മിയ്ക്കാവുന്നതുമായ രണ്ട് സമ്മാനങ്ങള്‍ കൂടെ ഉണ്ടായിരുന്നു.

ഓഗസ്റ്റ് 20നായിരുന്നു ശരണ്യയുടേയും നാരായണന്‍ കുമാറിന്റെയും വിവാഹം നടന്നത്. അന്ന് തന്നെ വിജയ് ചിത്രം മെര്‍സലിലെ ശരണ്യ പാടിയ ഗാനം റിലീസ് ചെയ്യുകയും ചെയ്തു. ഒപ്പം കല്ല്യാണത്തിന് അതിഥിയായി ആ പാട്ടിന്റെ സംഗീത സംവിധായകന്‍ എ.ആര്‍. റഹാമാനുമെത്തി. വിവാഹ മണ്ഡപത്തിലെത്തിയ റഹ്മാന്‍ ഇരുവരെയും അനുഗ്രഹിച്ചു.

ഇതിനേക്കാള്‍ വലിയൊരു വിവാഹ സമ്മാനം മകള്‍ക്ക് കിട്ടാനില്ലെന്നും ശ്രീനിവാസ് പിന്നീട് ഫെയ്സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button