തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭ ചേർന്നയുടൻ, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ളക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നു.
അംഗങ്ങളോട് ശാന്തരാവാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല. തുടർന്ന് ബാനറുകളുമായി സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ശൈലജ രാജിവയ്ക്കുക എന്നെഴുതിയ ബാനറുകളുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നേരത്തെ, നിയമസഭയിലേക്ക് വന്ന മന്ത്രിയെ മാസ്കറ്റ് ഹോട്ടലിന് മുമ്പിൽ വച്ച് കെ.എസ്.യു പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
Post Your Comments