ഹൈദരാബാദ്: ട്രാക്ക് സ്യൂട്ടില്‍ മാത്രമാണ് മാരത്തണ്‍ ഒാടാന്‍ കഴിയുകയെന്നാണ് നമ്മൾ തെറ്റിദ്ധരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 42 കാരി. ഹൈദരാബാദ് മാരത്തണില്‍ സാരി ധരിച്ച് 42 കിലോമീറ്റര്‍ ഒാടിയ ജയന്തി സമ്പത്ത് കുമാര്‍ എന്ന സ്ത്രീയാണ് പുതിയ ചരിത്രനേട്ടം സ്വന്തമാക്കിയത്. 42 വയസ്സുകാരിയായ ജയന്തിയുടെ നേട്ടം 20,000 പേര് പങ്കെടുത്ത മാരത്തണിൽ നിന്നാണ്.
ഇത്രയും ദൂരം സാരിയില്‍ ഒാടിയത് കൈത്തറിയെ പ്രോത്സാഹിപ്പിക്കാനും സ്ത്രീകളുടെ ആത്മവിശ്വാസം വര്ദ്ധിപ്പിക്കാനുമായാണെന്ന് ജയന്തി വ്യക്തമാക്കി. തന്‍െറ നേട്ടം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഉള്‍പെടുത്തുന്നതിനായി ജയന്തി അധികൃതര്‍ക്ക് അപേക്ഷ നല്കി. ഞാന്‍ ഒരു സൈക്ലിസ്റ്റ് ആണ്. പ്ലാസ്റ്റിക് ഉപയോഗം എതിര്‍ക്കാന്‍ ഈ വേദിയെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതായും ജയന്തി വ്യക്തമാക്കി. നേരത്തേ 2013 ഡിസംബറില്‍ 61 വയസ്സുള്ള ലത ഭഗവാന് കരേ നഗ്നപാദത്തോടെ സാരിയില്‍ ഓടിയിരുന്നു.
Post Your Comments