Latest NewsCinemaNews

വീണ്ടുമൊരു യാത്രയില്‍ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ; പ്രണവിനെ നേരിൽ കണ്ട സുജിത്ത് പറയുന്നതിങ്ങനെ

നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ മകന്‍ എന്നതിനപ്പുറം പ്രണവിന്റെ വ്യക്തിത്വമാണ് ഇയാളെ വ്യത്യസ്തനാക്കിയത്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും പ്രണവ് ഒരു അദൃശ്യസാനിധ്യമായി പ്രേക്ഷകർക്കൊപ്പം പണ്ടുമുതലേ ഉണ്ടായിരുന്നു.

സിനിമകളേക്കാൾ പ്രണവിന് ഇഷ്ടം യാത്രകളും മറ്റുമായിരുന്നു. പ്രണവിനെക്കുറിച്ച് ബംഗലൂരുവിൽ സോഫ്റ്റ്‌വയർ എൻജിനിയറായ സജിത്ത് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ച. സുജിത്ത് പറയുന്നതിങ്ങനെയാണ്” ഒരിക്കൽ പ്രണവിനെ കുറിച്ചൊരു ഫീച്ചർ വായിച്ചപ്പോൾ തോന്നി അയാളെത്ര ഭാഗ്യവാൻ ആണെന്ന്. അദ്ദേഹത്തിന്റെ സഞ്ചാരങ്ങളെ കുറിച്ചും ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ചുമായിരുന്നു ആ ലേഖനത്തിൽ പറഞ്ഞിരുന്നത്. അന്ന് തൊട്ടു അദ്ദേഹത്തെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചതാണ്‌. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞാൻ വളരെ സന്തോഷത്തിലാണ്, കാരണം മറ്റൊന്നുമല്ല, അപ്പുവിനെ ആദ്യമായി നേരിൽ കാണാനും കുറച്ച് സമയം യാത്രകലെക്കുറിച്ച് സംസാരിക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ യാത്രകൾ അദ്ദേഹത്തിനെ എത്രയധികം സ്വാധീനിച്ചിരിക്കുന്നു എന്നത് സംസാരത്തിൽ തന്നെ തെളിഞ്ഞു കാണാം. എന്താണേലും, വീണ്ടും ഏതേലും ഒരു യാത്രയിൽ വെച്ച് കണ്ടു മുട്ടുമെന്ന പ്രതീക്ഷയോടെ ഞാൻ വീട്ടിലേക്കു തിരിച്ചു. പ്രണവ് താരരാജാവിന്റെ മകനാണ് ചെറിയൊരു ജാഡയെങ്കിലും കാണുമെന്ന് ഞാനും ഓർത്തിരുന്നു. പക്ഷേ അങ്ങനെ ഒരു തോന്നാല്‍ പോലും എനിക്കുണ്ടായില്ല. സെറ്റിൽ മുഴുവനായി നിറഞ്ഞുനിൽക്കുകയായിരുന്നു അദ്ദേഹം. സുജിത് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button