ദുബായ്: ആദ്യ സൗദി ഹോളിവുഡ് സിനിമ ‘മൈക്ക് ബോയ്’ അടുത്തമാസം പ്രദർശനത്തിനെത്തും. ഓസ്കാർ പരിഗണനാപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള സിനിമയാണ് അനാഥനായ ഹോട്ടൽ വെയ്റ്ററുടെ കഥ പറയുന്ന ‘മൈക്ക് ബോയ്’. ലോകത്ത് ആധിപത്യത്തിനു ശ്രമിക്കുന്ന ഒരു ഗൂഢസംഘത്തിൽ കണ്ണിയാകാൻ നിർബന്ധിതനാകുന്ന വെയ്റ്ററാണ് കഥയുടെ ഗതി നിർണയിക്കുന്നത്. യുഎഇ നടൻ ഹിയോ മാസിയും സിനിമയിൽ നല്ല വേഷമിടുന്നുവെന്നത് സിനിമയെ ഗൾഫിൽ കൂടുതൽ പ്രിയമുള്ളതാക്കും.
അമേരിക്കൻ സിനിമാശാലകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സൗദി സംവിധായകൻ ഹംസ തർസാന്റെ ‘മൈക്ക് ബോയ്’ ഗള്‍ഫ് രാജ്യങ്ങളിലും പ്രദര്‍ശനത്തിനെത്തുക. സിനിമ ഹോളിവുഡിലാണ് പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ പ്രദർശനം പൂർത്തിയായാൽ ഓസ്കാർ പട്ടികയിലേക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകൻ ഹംസ.
Post Your Comments