രാത്രിയിൽ വെളിച്ചം കൂടുതലുള്ള സ്ഥലങ്ങളിൽ സമയം ചിലവഴിക്കുന്ന സ്ത്രീകൾക്ക് സ്തനാര്‍ബുദം ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തല്‍. ഹാര്‍ഡ്‌വാര്‍ഡിലെ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പെര്‍സ്‌പെക്ടീവ് ജേര്‍ണലിലുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ സ്ത്രീകളിലും ഇങ്ങനെ ഉണ്ടാകുന്നതായും പഠനത്തില്‍ പറയുന്നില്ല. ഇപ്പോഴോ അല്ലെങ്കില്‍ മുന്‍പോ പുകവലിച്ചിരുന്ന സ്ത്രീകളിലും നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളിലുമാണ് ഇത്തരത്തിൽ സ്തനാർബുദം ഉണ്ടാകുന്നത്.
രാത്രിയില്‍ ഒരുപാട് വെളിച്ചം കൊണ്ടാല്‍ മെലാറ്റോണിന്‍, ഉറക്കം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഹോര്‍മോണിനെ ബാധിക്കും. ഇത്തരത്തിൽ സ്‌തനാർബുദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളുടെ സാമൂഹിക ചുറ്റുപാട്, ജോലി സമയം, സാറ്റലൈറ്റ് ഇന്‍ഫോര്‍മേഷന്‍, ആരോഗ്യം എന്നിവയൊക്കെ കണക്കിലെടുത്താണ് പഠനം നടത്തിയത്.
Post Your Comments