Latest NewsCricketNewsIndiaSports

വിയര്‍പ്പിനെ പരിഹസിച്ച ആരാധകന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരത്തിന്റെ കിടിലന്‍ മറുപടി

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ നിരയില്‍പ്പെട്ട ഒരാളാണ് മിതാലി. കളിക്കളത്തിനു പുറത്തും തനിക്കെതിരെ നില്‍ക്കുന്നവര്‍ക്ക് ശക്തമായ രീതിയില്‍ മറുപടി നല്‍കാന്‍ കഴിയുമെന്ന് ഇപ്പോള്‍ മിതാലി തെളിയിച്ചിരിക്കുകയാണ്. മിതാലി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയെ പരിഹസിച്ച അരാധകന് നല്ല കിടിലന്‍ മറുപടി നല്‍കി മിതാലി വീണ്ടും താരമായിരിക്കുകയാണ്.

കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിക്കറ്റില്‍ ഉദ്ഘാടനച്ചടങ്ങിന് വേണ്ടിയെത്തിയ മിതാലി, സഹതാരങ്ങളായ വേദാ കൃഷ്ണമൂര്‍ത്തിക്കും മുന്‍താരം മമതാ മാബെന്നുമൊപ്പം നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍ മിതാലി അണിഞ്ഞ വസ്ത്രത്തിലെ വിയര്‍പ്പ് നല്ല രീതിയില്‍ കാണാമായിരുന്നു. ഇത് കണ്ട ആഷീം ദസ് ചൗധരി എന്ന ആരാധകനാണ് മിതാലിയുടെ വിയര്‍പ്പിനെ പരിഹസിച്ച് കമന്റിട്ടത്. തുടര്‍ന്ന് ശക്തമായ രീതിയില്‍ ചുട്ട മറുപടിയുമായാണ് മിതാലി രംഗത്തെത്തുകയായിരുന്നു. താരത്തിന്റെ മറുപടിക്ക് നിമിഷനേരം കൊണ്ട് തന്നെ 5000ത്തില്‍ അധികം കമന്റും 1000ത്തില്‍ കൂടുതല്‍ റിട്വീറ്റുമാണ് ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button