Latest NewsInternational

ദോഹ മെട്രോയ്ക്കായി ജപ്പാൻ നിർമിത ട്രെയിനുകള്‍.

ദോഹ: ദോഹ മെട്രോയ്ക്കു വേണ്ടി ജപ്പാനിൽ നിർമിച്ച ട്രെയിനുകള്‍. ട്രെയിനുകളിൽ ആദ്യത്തേത് ഖത്തറിലെത്തി.ദോഹ മെട്രോയ്ക്കായി നിർമിക്കുന്ന 75 ട്രെയിനുകളിൽ നാലു ട്രെയിനുകളാണു ശനിയാഴ്ച ഹമദ് തുറമുഖത്തെത്തിച്ചത്. ജപ്പാനിലെ കോബ് തുറമുഖത്തുനിന്ന് കപ്പലിൽ 21 ദിവസം യാത്ര ചെയ്താണ് ട്രെയിനുകളുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ഹമദ് തുറുമുഖത്തെത്തിയത്.

ലോകത്തെ തന്നെ ഏറ്റവും വലിയ മെട്രോ റെയിൽ പദ്ധതികളിലൊന്നായി വിലയിരുത്തപ്പെടുന്ന ദോഹ മെട്രോയിൽ ഡ്രൈവറില്ലാത്ത ട്രെയിനുകളാണ് ഉപയോഗിക്കുക.ദോഹ മെട്രോ പദ്ധതിയുടെ 62% നിലവിൽ ഖത്തർ റെയിൽ പൂർത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button