KeralaLatest NewsInternational

കേരളത്തിലെ ഒരു വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ ; അന്വേഷണം ആരംഭിച്ചു

തളിപ്പറമ്പ് : കേരളത്തിലെ ഒരു വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പിലെ മുസ്ലീം മതവിഭാഗത്തിൽ പെടാത്ത വീട്ടമ്മക്കാണ് ഇസ്ലാമിക് മെസേജ് സൊസൈ​റ്റിയിൽ (സി.ഐ.എം.എസ് കോർപ്, പി.ഒ ബോക്സ് നമ്പർ 834, അലക്സാൻഡ്രിയ, ഈജിപ്ത് ) എന്ന വിലാസത്തിൽ നിന്ന് ഇംഗ്ലീഷിലും ഉർദുവിലുമായുള്ള 11 പുസ്തകങ്ങളാണ് തപാൽ വഴി ലഭിച്ചത്.

ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷൽ ബ്രാഞ്ചും ഐബിയും നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജില്ലയിലെ മുസ്ലിങ്ങളല്ലാത്ത നിരവധി വീട്ടമ്മമാർക്ക് പുസ്തകം പാഴ്സൽ വന്നതായി വ്യക്തമായിട്ടുണ്ട്. മുസ്ലിങ്ങളല്ലാത്ത സ്ത്രീകളുടെ പേരും വിലാസവും സൊസൈറ്റിയ്ക്ക് എത്തിക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ പ്രത്യേകം ആളുകളെ നിയോഗിച്ചിരിക്കുന്നതായും മെഡിക്കൽ,​​ എൻജിനിയറിംഗ് വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ എന്നിവരെയാണ് സി.ഐ.എം.എസ് കൂടുതലായും ലക്ഷ്യമിടുന്നതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ല ഭാഷകളിലും സൗജന്യമായി ഇസ്ലാമിക പുസ്തകങ്ങൾ എത്തിച്ച് ഇസ്ലാമിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇസ്ലാമിക് മെസേജ് സൊസൈ​റ്റി (സി.ഐ.എം.എസ്) സഹായിക്കുന്നു.ഇതിന്റെ സന്ദേശം ഉൾക്കൊള്ളുന്നവർ ഇസ്ലാംമതം സ്വീകരിക്കുന്നു എന്ന് സി.ഐ.എം.എസ് വെബ്​​സൈ​റ്റിൽ പറയുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button