കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി നീട്ടി. എന്നാൽ ദിലീപിന്റെ ജാമ്യഅപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കുന്നതേയുള്ളൂ. ഹൈക്കോടതി ജാമ്യം നൽകിയില്ലെങ്കിൽ ദിലീപിന്റെ ജയിൽവാസം ഇനിയും നീളുമെന്നാണ് സൂചന. സെപ്തംബര്‍ 2 വരെയാണ് റിമാന്‍ഡ് നീട്ടിയിട്ടുള്ളത്. പുതിയ സാഹചര്യത്തില്‍ ദിലീപ് ഓണനാളുകളില്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്.
എന്നാൽ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളാണ് നടത്തുന്നത്. മെമ്മറി കാർഡ് കണ്ടെടുത്തതായി പ്രോസിക്യൂഷൻ അവകാശപ്പെട്ടു. കൂടാതെ ദിലീപിനെതിരെ പുറത്തു പറയാൻ കൊള്ളാത്ത തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും അത് കോടതിയിൽ സീൽ വെച്ച കവറിൽ സമർപ്പിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് ദിലീപിനായി ഹാജരാകുന്നത്.
കഴിഞ്ഞ വെളളിയാഴ്ചയാണ് ദിലീപ് രണ്ടാം തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചാണ് വാദം ഇന്നത്തേക്ക് മാറ്റിയത്. ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ പ്രതിയായതെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.
Post Your Comments