ബെയ്ജിങ്: ചൈനീസ് വ്യാപാര കുത്തക തകര്‍ക്കാനൊരുങ്ങി അമേരിക്ക. ചൈനയുടെ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടതിനെ കടുത്തഭാഷയിലാണ് ചൈന വിമര്‍ശിച്ചത്. അപൂര്‍വമായി മാത്രം ഉപയോഗിക്കപ്പെടുന്ന വ്യാപാര നിയമത്തിലെ 301 ആം വകുപ്പ് പ്രകാരമാണ് അന്വേക്ഷണം. അമേരിക്കന്‍ വ്യാപാരപ്രതിനിധി റോബര്‍ട്ട് ലൈത്തൈസറാണ് അന്വേഷണം ആരംഭിച്ചത്.
പുതിയ നീക്കം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരബന്ധത്തെ ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇൗ നിയമപ്രകാരം പ്രത്യേക വിദേശരാജ്യങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി ചുങ്കമേര്പ്പെടുത്താന് അമേരിക്കക്ക് സാധിക്കും. 1995ല്‍ ലോക വ്യാപാരകരാര്‍ നിലവില്‍ വന്നശേഷം ഇതുവരെയും അമേരിക്ക ഈ നിയമം ഉപയോഗപ്പെടുത്തിയിരുന്നില്ല.
Post Your Comments