വാഷിങ്ടണ്‍: മുങ്ങിയ യുഎസ് യുദ്ധകപ്പല്‍ 72 വര്‍ഷത്തിനുശേഷം കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് ഇന്ത്യനാപൊളിസിനെയാണ് പസഫിക് സമുദ്രത്തില്‍ കണ്ടെത്തിയത്. ഹിരോഷിമയിലുപയോഗിച്ച ആറ്റംബോംബിന്റെ നിര്മാണസാമഗ്രികളുമായി പോയി മടങ്ങിവരുമ്ബോഴായിരുന്നു ആക്രമണം.
മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍നിന്ന് എണ്ണൂറോളം പേര് രക്ഷപ്പെട്ടെങ്കിലും ജീവനോടെ കരയിലെത്തിയത് 316 പേര്മാത്രം. ബാക്കിയുള്ളവര്‍ സ്രാവുകള്‍ക്ക് ഭക്ഷണമായതായി രക്ഷപ്പെട്ടവര്‍ ലോകത്തെ അറിയിക്കുകയായിരുന്നു. ഈ മാസം 18നാണ് കപ്പലിന്റെ അവശിഷ്ടം കണ്ടെടുത്തത്.
Post Your Comments