Latest NewsKeralaIndiaNewsInternational

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1.അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല ജയിലിനു പുറത്തു പോയിരുന്നതായി റിപ്പോർട്ട്

മുന്‍ ജയില്‍ ഡിഐജി രൂപയാണ് ശശികല ജയിലിനു പുറത്ത് പോയതായി സംശയം പ്രകടിപ്പിച്ചത്. ജയിലിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ആന്റി കറപ്ഷൻ ബ്യൂറോക്ക് ജയിലിലെ സി സി ടി വി ദൃശ്യങ്ങൾ തെളിവായി കൈമാറിയിട്ടുണ്ട് . ജയിലിലെ പ്രധാന കവാടമെന്ന് തോന്നിക്കുന്ന വഴിയിലൂടെ , ജയിൽ വസ്ത്രം ധരിക്കാതെ ശശികലയും ബന്ധു ഇളവരശിയും നടന്നു വരുന്ന ദൃശ്യങ്ങളാണ് നൽകിയത്. ജയിലിൽ ശശികല ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് നേരത്തേ രൂപ ജയിൽ മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനായി ജയില്‍ ഡിജിപി എച്ച്.എന്‍ സത്യനാരായണ റാവു രണ്ടു കോടി രൂപ വാങ്ങിയെന്നും രൂപ ആരോപിച്ചിരുന്നു. തുടര്‍ന്ന് രൂപയെ ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

2.രാജ്യത്തെ ഒന്‍പതു നഗരങ്ങളിലായി 313 കി.മീ മെട്രോ പാത നീട്ടാന്‍ കേന്ദ്രാനുമതി.

നിലവില്‍ അനുമതി ലഭിച്ചിട്ടുള്ള മെട്രോകള്‍ ദീര്‍ഘിപ്പിക്കുന്നതിനായിരിക്കും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുന്നത്. ഡല്‍ഹി, നോയിഡ, ലക്‌നൗ, ഹൈദരാബാദ്, നാഗ്പുര്‍, കൊച്ചി, ബെംഗളൂരു തുടങ്ങിയ മെട്രോകളാണ് ഇവ. നിലവിലുള്ളവ നീട്ടാന്‍ അനുമതി നല്‍കിയ ശേഷമായിരിക്കും പുതുതായി മെട്രോ-മോണോ-ലൈറ്റ് മെട്രോ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള അനുമതികള്‍ സര്‍ക്കാര്‍ പരിഗണിക്കുക. 2019-നുള്ളില്‍ രാജ്യത്തെ 12 നഗരങ്ങളിലുമായി ആയിരം കിലോമീറ്റര്‍ മെട്രോ ലൈന്‍ എങ്കിലും പ്രവര്‍ത്തനസജ്ജമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

3.ആറുമാസത്തിനു ശേഷം സന്ദര്‍ശകര്‍ക്കായി വയനാട് ജില്ലയിലെ ചെമ്പ്ര തുറക്കുന്നു. വെള്ളിയാഴ്ച മുതല്‍ വിനോദസഞ്ചാര പരിപാടികള്‍ പുനരാരംഭിക്കും.

ചെമ്പ്ര മലയിലെ അഗ്നിബാധയെ തുടര്‍ന്ന് വിനോദസഞ്ചാര പരിപാടികള്‍ നിര്‍ത്തിവെച്ചത് കഴിഞ്ഞ ഫെബ്രുവരി 16-നാണ്. എന്നാല്‍ പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കി വരുന്ന വെള്ളിയാഴ്ച മുതല്‍ ചെമ്പ്രയിയില്‍ വിനോദസഞ്ചാര പരിപാടികള്‍ പുനരാരംഭിക്കുകയാണ്. നേരത്തെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടായിരുന്നിരുന്നില്ലെങ്കിലും ഇപ്രാവശ്യം ദിവസവും 200 പേര്‍ക്ക് മാത്രമായിയിരിക്കും പ്രവേശനം. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും ടിക്കറ്റ് വിതരണം.

4.ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മാണങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

61 തന്ത്രപ്രധാനങ്ങളായ റോഡുകളുടെ നിര്‍മാണത്തില്‍ ബിആര്‍ഒ കാലതാമസം വരുത്തുന്നുവെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇന്ത്യ- ചൈന അതിര്‍ത്തിയിലുള്ള 3,409 കിലോമീറ്റര്‍ റോഡുനിര്‍മാണത്തിലാണ് ഇതുവരെ കാലതാമസമുണ്ടായിരിക്കുന്നത്. ഇതിനു മാറ്റം വരുത്താനായി സാമ്പത്തിക, ഭരണപരമായ കാര്യങ്ങളില്‍ ബിആര്‍ഒയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യംനല്‍കുമെന്ന് പ്രതിരോധമന്ത്രാലയം ഞായറാഴ്ച പുറത്തിറത്തിക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ആയതിനാല്‍ പ്രതിരോധ മന്ത്രാലയം, റോഡുനിര്‍മാണത്തിന്റെ ചുമതല വഹിക്കുന്ന ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. അതിര്‍ത്തിയില്‍ ചൈനയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് മുന്നില്‍ കണ്ടാണ് പ്രതിരോധ മന്ത്രാലയം നടപടികള്‍ ഇത്രയും വേഗത്തിലാക്കുന്നത്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജുമെന്റുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. വിഷയങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം.

2.വീടും കൃഷിസ്ഥലവും ജപ്തിയില്‍നിന്ന് ഒഴിവാക്കാന്‍ നിയമഭേദഗതിയുമായി കേരളാ സര്‍ക്കാര്‍. പുതിയ തീരുമാനം മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു.

3.പണിമുടക്കില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പിന്‍മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങള്‍ വിജയിപ്പിക്കുവാന്‍ ഭരണപ്രതിപക്ഷ സംഘടനകളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

4.കുട്ടനാട്ടില്‍ കായല്‍ കയ്യേറിയെന്ന ആരോപണത്തെ വെല്ലുവിളിച്ച് ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി. താന്‍ ഭൂമി കയ്യേറിയതായി തെളിയിച്ചാല്‍ തന്റെ സ്വത്ത് മുഴുവന്‍ എഴുതിത്തരാമെന്ന് മന്ത്രി പറഞ്ഞു

5.മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ അവധിക്കായി വ്യാജരേഖ ചമച്ചെന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സെൻകുമാറിനെ ചികിത്സിച്ച ഡോ. അജിത്കുമാറിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.

6.ഐ.ഐ.ടികളിലേക്കുള്ള പ്രവേശനപരീക്ഷ അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാവുന്നു

7.കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് തിരിച്ചടി; പദ്ധതിയില്‍ നിന്ന് ദുബൈ ഹോള്‍ഡിങ് കമ്പനി പിന്മാറുന്നു

8.ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നു. അമ്പത്തിയെട്ട് വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്കിടയില്‍ മലേറിയ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം.

9.കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നു പി.സി.ജോര്‍ജ് എംഎല്‍എ. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

10.ഓണം – ബക്രീദ് സമയങ്ങള്‍ പരിഗണിച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതൽ സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button