ഏതു വിശ്വാസവും ഓരോ ചടങ്ങുകളിലൂടെ ആയിരിക്കും കാര്യങ്ങള്‍ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുക എന്നതാണ് വിശ്വാസം. ഓണത്തപ്പന്റെ കേട്ടറിഞ്ഞുള്ള രൂപത്തിന് , മുന്‍പില്‍ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. രണ്ടു ദിവസം വെയിലത്തുവെച്ച് ഉണ്ടാക്കിയെടുക്കുന്ന ഓരോ രൂപങ്ങളും മേനഞ്ഞെടുക്കുന്നത് കളിമണ്ണിലാണ്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
ഇത് കൂടാതെയുള്ള മറ്റൊരു ചടങ്ങാണ് കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ വാങ്ങുന്നത്. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടിനെ വലിയ സന്തോഷത്തോടെയാണ് കുട്ടികള്‍ ഉടുക്കുന്നതും അണിഞ്ഞൊരുങ്ങി നടക്കുന്നതും. ഇങ്ങനെ ഒരുപാട് ചടങ്ങുകളോടുകൂടി നാം ആഘോഷിക്കുന്ന ഓണം അന്നും ഇന്നും നമ്മുടെ സ്വന്തമാണ്, ഒരുപാട് കഥകള്‍ കൈമാറുന്ന ഈ ഓണവും നല്ലൊരു നാളേയ്ക്കുള്ള പ്രതീക്ഷയായി മാറട്ടെ.
Post Your Comments