മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 23 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് റയില്‍വെ നടപടി എടുത്തിരിക്കുന്നത്.
ഉത്തര റയില്‍വെ ജനറല്‍ മാനേജര്‍ ആര്‍.എന്‍.കുല്‍ശ്രേസ്തയോട് ലീവില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ ഡിവിഷണല്‍ റയില്‍വെ മാനേജര്‍ (ഡല്‍ഹി), റയില്‍വെ ബോര്‍ഡ് എഞ്ചിനീയറിങ് മെമ്പര്‍ എന്നിവരോടും ലീവില്‍ പ്രവേശിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര റയില്‍വെ ചീഫ് ട്രാക്ക് എഞ്ചിനീയറെ ട്രാന്‍സ്ഫര്‍ ചെയ്തു. ജൂനിയര്‍ എഞ്ചിനീയര്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍, ട്രാക്കിലെ അറ്റക്കുറ്റപണികള്‍ക്ക് ഉത്തരവാദിത്വമുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ എന്നിവരെ സസ്‌പെന്‍ഡും ചെയ്തു.
മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കാല്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 23 പേര്‍ മരിക്കുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ ശൈലേഷ് കുമാര്‍ പതക്കിന്റെ നേതൃത്വത്തില്‍ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് റയില്‍വെ അധികൃതര്‍ അറിയിച്ചിരുന്നു. അട്ടിമറി, സാങ്കേതിക വീഴ്ച, സ്വാഭാവിക പിഴവ് തുടങ്ങിയ എല്ലാ തലങ്ങളില്‍ നിന്നും അന്വേഷിക്കും. കോച്ചുകളും പാളവും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 200 മീറ്ററുകളോളം ട്രാക്ക് പൂര്‍ണ്ണമായും നശിച്ചു.
Post Your Comments