ചെന്നൈ: അണ്ണാ ഡിഎംകെ ലയനത്തെ പരിഹസിച്ച് നടനും സംവിധായകനുമായ കമല്‍ ഹാസന്. വിഡ്ഢികളുടെ തൊപ്പിയാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ തലയില്‍ ഇരിക്കുന്നതെന്നും ജനങ്ങള്‍ ഇത് എടുത്തുമാറ്റാന്‍ തയാറാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍മുഖ്യമന്ത്രി പനീര്‍ ശെല്‍വവും നയിക്കുന്ന എഐഎഡിഎംകെയുടെ ഇരുപക്ഷങ്ങളും ലയിക്കുന്നുവെന്ന വാര്‍ത്തയോട് പരിഹാസ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.
കമല്‍ ഹാസന് അടുത്തിടെ പളനിസ്വാമി നയിക്കുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ എല്ലാ തലത്തിലും അഴിമതിയാണെന്നും ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം ഓണ്‍ലൈന്‍ വഴിയാകണമെന്നുള്ള തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
Post Your Comments