Latest NewsNewsIndia

മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുന്നു

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ വളരെ വേഗത്തില്‍ വളരുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. യു.പി.എ ഭരണസമയത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പക്ഷാഘാതത്തിന്റെ അവസ്ഥയിലായിരുന്നെന്നും ഷാ കൂട്ടിച്ചേര്‍ത്തു. മദ്ധ്യപ്രദേശിലെ ഒരു പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മോദിയുടെ കീഴില്‍ ലോകത്ത് എത്രയും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ന് നമ്മുടേത്. 2014ല്‍ മോദി അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ വളര്‍ച്ച ദ്രുതഗതിയില്‍ സംഭവിച്ചു തുടങ്ങി. അതിന് 10 വര്‍ഷം പിന്നോട്ട് വളര്‍ച്ച മുരടിച്ച് നില്‍ക്കുകയായിരുന്നു. പക്ഷാഘാതം വന്നതുപോലത്തെ അവസ്ഥയായിരുന്നു സമ്പദ്‌വ്യവസ്ഥയുടേത്,, അദ്ദേഹം പറഞ്ഞു.

കൂടാതെ, രാജ്യത്തിന്റെ വികസനം ഉറപ്പുവരുത്തേണ്ടത് യുവജനതയുടെ ഉത്തരവാദിത്തമാണെന്നും അതിനാല്‍ അവര്‍ക്കായി മോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ യുവാക്കളുടെ കഴിവ് മനസിലാക്കി സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button