ശരീരത്തിലെ ഒരു പ്രധാന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇൗ ഗ്രന്ഥിയിൽ വിവിധതരം അസുഖങ്ങൾ ഉണ്ടാകാറുണ്ട്. പ്രധാനമായും തൈറോയ്ഡ് ഹോർമോണിന്റെ അളവിലെ വ്യതിയാനം വിലയിരുത്തി അതിനെ രണ്ടായി തരംതിരിക്കാം.
ഹൈപ്പർ തൈറോയിഡിസം
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണിന്റെ അളവ് രക്തത്തിൽ ക്രമാതീതമായി കൂടിക്കാണുന്നു.
ഹൈപോ തൈറോയിഡിസം
ഈ അവസ്ഥ രക്തത്തിൽ തൈറോയ്ഡ് ഹോർമോണുകൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണുകയുള്ളൂ. അതായത് ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങൾ തൈറോയ്ഡ് ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നത് തുലോം കുറവോ അഥവാ തീരെ ഇല്ലാത്തതോ കാരണമാവാം.
ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ശരിയായ രീതിയിൽ നടക്കാൻ രക്തത്തിൽ ശരിയായ അളവിൽ തൈറോയ്ഡ് ഹോർമോണുകൾ ആവശ്യമാണ്. രണ്ടുതരം രോഗങ്ങൾക്കും നിലവിൽ സർജറിയും മരുന്നുകളും ലഭ്യമാണ്. തൈറോയ്ഡ് ഹോർമോണിന്റെ കുറവ് ഡയബറ്റിസിലേക്ക് നയിക്കുന്നു എന്ന പഠനങ്ങൾ 1972 മുതൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. തൈറോയിഡിനുണ്ടാകുന്ന ഏതുതരത്തിലുള്ള അസുഖങ്ങളും ഡയബറ്റിക് രോഗത്തിലേക്ക് നയിക്കാൻ സാധ്യതയുള്ളതാണ്. തൈറോയിഡ് രോഗി കൃത്യമായും മൂന്നുമാസത്തിലൊരിക്കൽ തൈറോയിഡ് ഹോർമോണുകളായ T3,T4 എന്നിവയോടൊപ്പം തൈറോയ്ഡ് സ്റ്റുമിലേറ്റിങ് ഹോർമോണായ (TSH)ന്റെ അളവും പരിശോധിക്കേണ്ടതാണ്.
ഇൻസുലിന്റെ അഭാവവും ക്രമാതീതമായ ഇൻസുലിൻ പരിപ്രവർത്തനവും ശരീരത്തിലെ ഇൻസുലിനോടുള്ള പ്രതിരോധവും തൈറോയ്ഡ് ഹോർമോണിന്റെ കുറവിൽ സംഭവിക്കുന്നു. തൈറോയിഡിന്റെ അസുഖത്തിന് മരുന്നുകഴിക്കുന്ന എല്ലാ രോഗികളും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിപ്പിച്ച് ഡയബറ്റിക് രോഗമില്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ് ഇതിലേക്ക് വെറും വയറ്റിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് (FBS) പരിശോധിക്കുകയോ അല്ലെങ്കിൽ മൂന്നുമാസത്തെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുകയോ ചെയ്യാം.
Post Your Comments