സാധാരണ നിലയില്‍ ഉപയോഗ ശൂന്യമായ ടയറുകള്‍ നാം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇവ കൊണ്ട് പല വിധത്തിലുള്ള ഉപയോഗങ്ങളുണ്ട്. അല്പം സമയം ചിലവഴിച്ചാല്‍ നമുക്ക് പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
പഴയ ടയറുകള്‍ മുറിച്ചെടുത്ത് കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ കുട്ടകള്‍ നിര്‍മ്മിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഉപയോഗങ്ങളില്‍ ഒന്ന്. കൂടാതെ, വീടുകള്‍ അലങ്കരിക്കാനും ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കാം. ഇതിന് പുറമേ വാഷ്ബേസനായി ഉപയോഗിക്കാം.കൂടാതെ, ടയറുകള്‍ക്ക് വ്യത്യസ്തമായ കളറുകള്‍ നല്‍കി വീട്ടില്‍ സൂക്ഷിക്കാം. അവ കമഴ്ത്തിവെച്ച് ഇരിക്കുന്ന കുഷ്യനായും ഉപയോഗിക്കാം.
അതുപോലെ തന്നെ, ചെടികള്‍ നട്ടു വളര്‍ത്താനായും ഇവ ഉപയോഗിക്കാം. പല നിരത്തില്‍ ഇത് അടുക്കി വെയ്ക്കുന്നതോടെ പൂന്തോട്ടം കാണാന്‍ നല്ല ഭംഗി ഉള്ളതായി മാറും. ഇനി കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ അവരുടെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി പെയിന്റ് അടിയ്ക്കാവുന്നതാണ്. ഇതിനൊക്കെ പുറമേ ഊഞ്ഞാല്‍ ആടാനും ടയറുകള്‍ ഉപയോഗിക്കാം.
Post Your Comments