ന്യൂഡല്‍ഹി : കൂടുതല്‍ പലിശ നേടാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിക്ഷേപ പദ്ധതിയുമായി രംഗത്ത് വന്നു. വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍മന്ത്രി വയ വന്ദന യോജന (പി.എം.വി.വി) ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം ചെയ്തു. 2018 മെയ് 3 വരെ അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അംഗങ്ങളാകാം. പ്രധാനമന്ത്രി വയാ വന്ദന യോജന സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതാ…
പെന്‍ഷന്‍ പദ്ധതി
സര്‍ക്കാര്‍ സബ്‌സിഡിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി വയാ വന്ദന യോജന. എല്‍ഐസി വഴിയാണ് പദ്ധതി നടപ്പിലാക്കുക. എട്ട് ശതമാനം പലിശ നല്‍കുന്ന പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപ തുക തിരികെ ലഭിക്കും.
കാലാവധി
തിരഞ്ഞെടുത്ത വിഭാഗം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക തിരികെ ലഭിക്കും. പോളിസി കാലാവധിക്കുള്ളില്‍ പ്രതിമാസമായോ, ത്രൈമാസമായോ, പകുതിയായോ വാര്‍ഷികമായോ പലിശ ലഭിക്കും. വര്‍ഷത്തിലൊരിക്കലാണ് പലിശ വാങ്ങുന്നതെങ്കില്‍ 8.30 ശതമാനം ആദായം ലഭിക്കും. പത്ത് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.
പിന്‍വലിക്കല്‍
ഉപഭോക്താവിന്റെയോ പങ്കാളിയുടെയോ ഗുരുതരമായ രോഗ ചികിത്സയ്ക്ക് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം പിന്‍വലിക്കാവുന്നതാണ്. നിക്ഷേപ തുകയുടെ 98 ശതമാനമാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത്.
നിക്ഷേപം
പ്രധാനമന്ത്രി വയാ വന്ദന യോജന പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നതിന് ചില പരിധികളുണ്ട്. ചുരുങ്ങിയത് 1.5 ലക്ഷവും പരമാവധി 7.5 ലക്ഷവുമാണ് നിക്ഷേപിക്കാന്‍ സാധിക്കുക.
ലോണ്‍
പോളിസി ഉടമകള്‍ക്ക് നിക്ഷേപ തുകയുടെ 75% വരെ വായ്പ ലഭ്യമാകും. എന്നാല്‍ വായ്പാ തിരിച്ചടവ് നിങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിന്ന് ഈടാക്കുന്നതാണ്.
മരണാന്തര ആനുകൂല്യം
10 വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍ നിക്ഷേപകന്‍ മരിച്ചാല്‍ അടുത്ത അവകാശിക്ക് തുക കൈമാറും.
നിക്ഷേപിക്കേണ്ട വിധം?
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഓണ്‍ലൈനായും ഓഫ്‌ലൈനായും പണം നിക്ഷേപിക്കാന്‍ സൗകര്യമുണ്ട്. എല്‍ഐസി ഇതുവരെ 58,152 പിഎംവിവിവൈ സ്‌കീമുകള്‍ നേടി.
Post Your Comments