വാഷിംഗ്ടൺ: ഭൂമിക്കരികിലൂടെ നാലര കിലോമീറ്റർ വീതിയുള്ള ഭീമൻ ഉൽക്ക വരുന്നതായി റിപ്പോർട്ടുകൾ. നാസയെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് 70 ലക്ഷം കിലോമീറ്റർ അകലെ മാറിയാണ് ഉൽക്ക പോകുന്നത്. ഇതിനാൽ അപകടഭീഷണിയില്ലെന്നു നാസ അറിയിച്ചു.
1890ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ ‘ഫ്ലോറൻസ്’ആദ്യമായാണ് ഭൂമിക്ക് ഇത്രയടുത്ത് വരുന്നത്. ഇനി ഇത്ര സമീപം ഈ ഭീമൻ ഉൽക്ക എത്തണമെങ്കിൽ 2500 വരെ കാത്തിരിക്കേണ്ടി വരും.
Post Your Comments