ദുബായ്: മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ ഒളിപ്പിച്ച നിലയിൽ ആമ്പർട്ടമിൻ ഗുളികകൾ കടത്താൻ ശ്രമിച്ച പി.ആർ.ഒ പിടിയിൽ. ജെബേൽ അലി തുറമുഖത്ത് വച്ചാണ് ഷീപ്പ് ട്രേഡിങ്ങ് കമ്പനിയുടെ പി.ആർ.ഒയെ ഒരു ടണിലധികം വരുന്ന ലഹരിവസ്തുവായ ആമ്പർട്ടമിൻ ഗുളികകളുമായി പിടികൂടിയത്. മൃഗങ്ങളുടെ അവശിഷ്ടം കടത്തുന്നതിനായി പി.ആർ.ഒയുടെ കൈവശം ലൈസെൻസ് ഉണ്ടായിരുന്നു. അവ ഉപയോഗിച്ചാണ് ഈ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
5,756,100 ആമ്പർട്ടമിൻ ഗുളികകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇവ ഏകദേശം ഒരു ടണ്ണിൽ കൂടുതൽ വരുമെന്നാണ് റിപ്പോർട്ട്. 26 വയസുള്ള സിറിയൻ യുവാവാണ് അറസ്റ്റിലായത്. ഏപ്രിൽ 25 നാണ് സംഭവം നടന്നത്. തുറമുഖത്തെ ക്ലീയറൻസ് കഴിഞ്ഞ് പോകാൻ തുടങ്ങവെയാണ് ഇയാളെ പിടികൂടിയത്. തനിക്ക് ഇതിനെപറ്റി ഒന്നും അറിയില്ലെന്നും തന്റെ സഹോദരന്റെ നിർദേശപ്രകാരമാണ് താൻ ഇവിടെ എത്തിയതെന്നും പിടിയിലായ വ്യക്തി പറയുന്നു.
Post Your Comments