Latest NewsKeralaNews

ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം

മാവേലിക്കര: കുറത്തികാട് വിരാട് വിശ്വകർമ ക്ഷേത്ര കവാടത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം മോഷ്ടിച്ചു. രണ്ടു വർഷത്തിനിടെ നാലാം തവണയാണു വഞ്ചി മോഷണം. പഴക്കമുള്ള കാണിക്ക വഞ്ചിയുടെ താഴിനോടു ചേർന്നുള്ള ഭാഗത്തെ കുറ്റി ഒടിച്ചാണു പണം കവർന്നത്.

ഏകദേശം രണ്ടായിരം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ പറഞ്ഞു. ഇവിടങ്ങളിൽ മോഷണം പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുറത്തികാട് മാലിമേൽ ക്ഷേത്രത്തിലേയും വരേണിക്കൽ കുന്നംകുഴിയിൽ ക്ഷേത്രത്തിലേയും കാണിക്ക വഞ്ചികൾ കുറച്ചു നാൾ മുൻപ് അപഹരിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button