KeralaLatest NewsNewsIndiaBusinessTechnology

ഷവോമി ഫോണ്‍ ഉപയോഗിക്കുന്നവര്‍ അറിയാന്‍!

ദില്ലി: ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 4. ഈ ഫോണിന്‍റെ ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചതായുള്ള ഒരുപാട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഭവം നടന്നത് ആന്ധ്രാപ്രദേശിലാണ്. പാന്‍റ്സിന്‍റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഉടമക്ക് പൊള്ളലേറ്റിരുന്നു.

ഈ വാര്‍ത്തയില്‍ ഉടനടി തന്നെ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി അന്വേഷണം തുടങ്ങി. ഇതിനു ശേഷമാണ് മുന്നറിയിപ്പും ഒപ്പം ന്യായീകരണവുമായി ഷവോമി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. റെഡ്മി നോട്ട് 4 ന്‍റേതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഇപ്പോഴത്തെ പ്രധാന മുന്നറിയിപ്പ്. അമിത സമ്മര്‍ദം ചെലുത്തിയത് മൂലം കവറും ബാറ്ററിയും വളഞ്ഞുവെന്നും സ്‍ക്രീന്‍ ഒടിഞ്ഞതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കമ്പനി വിശദീകരണം.

ഇതേസമയം, കൂടുതല്‍ വിശദാംശങ്ങള്‍ക്ക് അന്വേഷണം വിപുലമാക്കേണ്ടതുണ്ടെന്നാണ് ഷിയോമി പറയുന്നത്. ഉപഭോക്താക്കളുടെ സുരക്ഷക്ക് ഏറ്റവും പ്രാധാന്യം നല്‍കിയാണ് തങ്ങള്‍ സ്‍മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നതെന്നും സകല പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഓരോ ഫോണുകളും വിപണിയില്‍ എത്തിക്കുന്നതെന്നും ഷവോമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button