പട്ന: ബിഹാറിലെ 17 ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 153 ആയി. 17 ജില്ലകളില്‍ 1.08 കോടി ജനങ്ങള്‍ ദുരിതത്തിലാണ്. ദര്‍ബംഗ, ഗോപല്‍ഗഞ്ച്, സഹര്‍ഷാ എന്നിവിടങ്ങളില്‍ നാലും ഖാഗാരിയ, ഷിയോഹര്‍ എന്നിവിടങ്ങളില്‍ മൂന്നും സരണില്‍ രണ്ടും മുസഫര്‍പുരില്‍ ഒന്നും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേപ്പാളിലും വടക്കുകിഴക്കന്‍ പ്രദേശത്തും പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാഴാഴ്ച വരെയായി 119 േപരാണ് മരിച്ചത്.
Post Your Comments