വാഷിങ്ടണ്‍: വീടിന്റെ ബാല്‍ക്കണിയില്‍നിന്നും ചിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി താഴേയ്ക്ക് വീണ് അധ്യാപിക മരിച്ചു. അമേരിക്കക്കാരിയായ ഷാരോണ്‍ റഗോലി സിഫേര്‍ണോയ്ക്കാണ് ചിരിച്ച് നിലതെറ്റി വീണത്. തുടര്‍ന്ന് ജീവന് നഷ്ടമാകുകയായിരുന്നു.
അവധി ആഘോഷിക്കാനായി മെക്സിക്കോയിലെത്തിയതാണ് ഷാരോണ്‍. അമ്പത് വയസ്സായിരുന്നു ഷാരോണിന്റെ പ്രായം. വീഴ്ചയില്‍ ശരീരത്തിനും തലച്ചോറിനും ക്ഷതമേറ്റിരുന്നു. ആശുപത്രിയില്‍ ഉടനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമാണ് യുവതി.
Post Your Comments