തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു. പുതിയ കെ.പി.സി.സി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ചേരി തിരഞ്ഞുള്ള മല്‍സരം ഒഴിവാക്കണമെന്നാവശ്യം സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടി എം.പിമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിനു വേണ്ടി സമവായ സമിതിയുണ്ടാക്കാനാണ് സാധ്യത.
കെ.പി.സി.സി പ്രസിന്റായി എം.എം ഹസന്‍ തുടരണമോ എന്ന കാര്യത്തിലും ഇനി തീരുമാനമെടുക്കണം. പ്രസിഡന്റ് പദത്തിനായി എ ഗ്രൂപ്പ് ശക്തമായ അവകാശവാദം ഉന്നയിക്കും. ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്റാകണമെന്നാവശ്യം എ ഗ്രൂപ്പിലുണ്ട്.പക്ഷേ പ്രസിഡന്റാകാനില്ലെന്ന് നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. അതേ സമയം എ ഗ്രൂപ്പില്‍ നിന്ന് തന്നെ ബെന്നി ബഹ്നാനാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ് എന്നീ പേരുകള്‍ സജീവമാണ്. വി.ഡി സതീശന്‍, പി.ടി തോമസ് ,കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പേരുകളും പ്രസിഡന്റ് സ്ഥാനത്തോക്ക് പരിഗണിക്കപ്പെടുന്നു.
ഇതാണ് സമവായത്തിനു ശ്രമിക്കാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ ആരു വരുമെന്ന് അറിയാന്‍ കഴിയും.
Post Your Comments