കൊച്ചി: പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി കുപ്പിയില്‍ ഇന്ധനം വാങ്ങാനാകില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്കാന് പാടില്ലെന്ന എക്സ്പ്ലോസീവ് ആക്ടിലെ നിയമം കര്‍ശനമായി നടപ്പാക്കാന്‍ പമ്പുകള്‍ക്ക് എണ്ണക്കമ്പനികള്‍ നിര്‍ദ്ദേശം നല്കി. ഇന്ധന ദുരുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ നീക്കം.
മുൻപ് ഈ നിയമം നടപ്പാക്കാന്‍ മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന് തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെതുടര്‍ന്ന് നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
Post Your Comments