
ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നു. പ്രദേശത്തെ പ്രശ്നബാധിത മേഖലകള്‍ ബിപിന്‍ റാവത്ത് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ലഡാക്കിലെ പാന്‍ഗോംഗ് അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നു ഇരുവിഭാഗം സൈനികരും കല്ലേറ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നത്.
Post Your Comments