തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഈടാക്കാമെന്ന സുപീം കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുക. ഈ വിഷയം സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ഫീസ് നിശ്ചയിച്ചത് എല്ലാ വിഷയങ്ങളും പരിശോധിച്ചതിനു ശേഷമാണെന്നു കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസമാണ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് ഫീസ് 11 ലക്ഷം വരെ വാങ്ങാമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്.
സ്വാശ്രയ മെഡിക്കല്‍ കോളജ് അധികൃതര്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജയിലാണ് കോടതി ഉത്തരവ്. അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണമോ ബാങ്ക് ഗ്യാരണ്ടിയായോ ഈടാക്കാം. അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
Post Your Comments