തിരുവനന്തപുരം: പ്രവാസികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി സംസ്ഥാന സർക്കാർ. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ ഡിവിഡന്റ് ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് രൂപം നല്‍കി.
പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുക പെൻഷനായി നൽകും. അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്നതാണ്. മൂന്ന് വര്‍ഷത്തിനകം ആറ് ഘട്ടമായോ ഒറ്റത്തവണയായോ തുക നിക്ഷേപിക്കാം. നിക്ഷേപത്തുക പൂര്‍ണമായാല്‍ മൂന്നു വര്‍ഷത്തിനു ശേഷം മാസംതോറും ഡിവിഡന്റ് നല്‍കും. പദ്ധതിയിലൂടെ സമാഹരിക്കുന്ന തുക വികസനപദ്ധതികൾക്കായി ചിലവഴിക്കും. ബാങ്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്നതിലും കൂടുതല്‍ ആനുകൂല്യം ഈ പദ്ധതിയിലൂടെ ലഭിക്കും. പദ്ധതിയുടെ കരട് സര്‍ക്കാര്‍ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
Post Your Comments