ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി(പിഡിപി) പ്രവർത്തകനെ തീവ്രവാദികളെന്നു സംശയിക്കുന്നവർ വെടിവച്ചു കൊലപ്പെടുത്തി. ജമ്മു കാഷ്മീരിലാണ് സംഭവം നടന്നത്. മുഹമ്മദ് ഇഷാഖ് പരായാണ് കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ ഡയൽഗാമിൽ വീടിനടുത്തുവച്ചാണ് മുഹമ്മദ് ഇഷാഖ് പരായ്ക്ക് വെടിയേറ്റത്. ഇഷാഖിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ഗുരുതരമായി പരിക്കേറ്റ ഇഷാഖിനെ രക്ഷിക്കാനായില്ല.
ഈ വർഷം ഇതു വരെ മൂന്നു പിഡിപി പ്രവർത്തകർക്കു വെടിയേറ്റിരുന്നു. ഇവരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. പിഡിപി ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുൾ ഗനി ദറും കൊല്ലപ്പെട്ടിരുന്നു.
Post Your Comments