ഇടുക്കി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതിനു പിന്നില്‍ എഡിജിപി ബി.സന്ധ്യയാണെന്ന ആരോപണവുമായി പി.സി ജോര്‍ജ് എംഎല്‍എ രംഗത്ത്. ബി.സന്ധ്യയ്ക്കു പുറമെ വനിതാ കമ്മീഷനെയും പി.സി ജോര്‍ജ് വിമര്‍ശിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വനിതാ കമ്മീഷന് അധികാരമില്ല. ചോദ്യം ചെയ്യാന്‍ വന്നാല്‍ താടിയ്ക്ക് തട്ടുകിട്ടുമെന്നും ജോര്‍ജ്ജ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന അഭിപ്രായവുമായി ഇതിനു മുമ്പും ജോര്‍ജ് രംഗത്ത് വന്നിരുന്നു. ഇരയായ നടിയുടെ അമ്മ ദിലീപിനു ഒരു അമ്മയും ഭാര്യയും മകളും ഉണ്ടെന്ന് ഓര്‍ക്കണം. ദിലീപിനെ കുടുക്കിയതിനു പുറമെ തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലും എഡിജിപി ബി.സന്ധ്യയ്ക്ക് പങ്കുണ്ട്. ഇതിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കാനായി മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്ന് ജോര്‍ജ് അറിയിച്ചു.
ആക്രമണത്തിന് ഇരയായ നടിക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജ്ജിനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്മീഷന്റെ ഈ നടപടിയെ തുടര്‍ന്നാണ് ജോര്‍ജ് വനിതാ കമ്മീഷിനു എതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
Post Your Comments