മുംബൈ•പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു. ആഗസ്റ്റ് 15 ന് മുംബൈയിലാണ് സംഭവം. 20 കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ഷംസീര്‍ ഷെയ്ഖ് (24) നെ പോലീസ് അറസ്റ്റ് ചെയ്തു.
ജോലി ഒഴിവുണ്ട് എന്ന് പറഞ്ഞു ഷംസീര്‍ പെണ്കുട്ടിയെഇയാളുടെ വര്‍ക്ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചെങ്കിലും ആരും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ എത്തിയില്ല. ഒടുവില്‍ പെണ്‍കുട്ടി കൈയില്‍ കിട്ടിയ ഒരു ബ്ലെയ്ഡ് എടുത്ത് ഷംസീറിന്റെ ലിംഗം ഛേദിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച ഇയാള്‍ പെണ്‍കുട്ടിയെ വിട്ടു.
അവിടെ നിന്നും രക്ഷപ്പെട്ട യുവതി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയെ പ്രവൃത്തിയെ ധീരമായ നടപടിയെന്നാണ് ഡി.സി.പി ഷാഹ്ജി ഉമാപ് വിശേഷിപ്പിച്ചത്.
പ്രതിയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ബലാത്സംഗം), 511 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments